Fri, 5 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : K. Rajan

Wayanad

കെ​ട്ടി​ട നി​ർ​മാ​ണോ​ദ്ഘാ​ട​നം മ​ന്ത്രി കെ. ​രാ​ജ​ൻ നി​ർ​വ​ഹി​ച്ചു

മാ​ന​ന്ത​വാ​ടി: ന​ഗ​ര​ത്തി​ൽ പ​ല​യി​ട​ങ്ങ​ളി​ലാ​യി സ്ഥി​തി​ചെ​യ്യു​ന്ന സ​ർ​ക്കാ​ർ ഓ​ഫീ​സു​ക​ൾ ഒ​രു കു​ട​ക്കീ​ഴി​ൽ പ്ര​വ​ർ​ത്തി​ക്കു​മെ​ന്ന് റ​വ​ന്യു ഭ​വ​ന നി​ർ​മാ​ണ മ​ന്ത്രി കെ. ​രാ​ജ​ൻ. മാ​ന​ന്ത​വാ​ടി​യി​ൽ നി​ർ​മി​ക്കു​ന്ന മി​നി സി​വി​ൽ സ്റ്റേ​ഷ​നി​ലെ പു​തി​യ അ​നെ​ക്സ് കെ​ട്ടി​ട നി​ർ​മാ​ണോ​ദ്ഘാ​ട​നം മാ​ന​ന്ത​വാ​ടി താ​ലൂ​ക്ക് ഓ​ഫീ​സ് ഹാ​ളി​ൽ ഓ​ണ്‍​ലൈ​നാ​യി നി​ർ​വ​ഹി​ച്ച് പ്ര​സം​ഗി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം.

മാ​ന​ന്ത​വാ​ടി​യി​ൽ റ​വ​ന്യു വ​കു​പ്പ​ട​ക്കം വി​വി​ധ വ​കു​പ്പു​ക​ളു​ടെ ഓ​ഫീ​സു​ക​ൾ ഒ​രു​മി​ച്ച് പ്ര​വ​ർ​ത്തി​ക്കു​ന്പോ​ൾ ജ​ന​ങ്ങ​ൾ​ക്ക് വി​വി​ധ ആ​വ​ശ്യ​ങ്ങ​ൾ​ക്കാ​യി പ​ല സ്ഥ​ല​ങ്ങ​ൾ ക​യ​റി​യി​റ​ങ്ങേ​ണ്ട സാ​ഹ​ച​ര്യം ഉ​ണ്ടാ​കി​ല്ലെ​ന്ന് മ​ന്ത്രി പ​റ​ഞ്ഞു. പൊ​തു​ജ​ന​ങ്ങ​ൾ​ക്ക് കൃ​ത്യ​മാ​യി സേ​വ​ന​ങ്ങ​ൾ ല​ഭ്യ​മാ​ക്കാ​ൻ ഉ​ദ്യോ​ഗ​സ്ഥ​ർ ശ്ര​ദ്ധി​ക്ക​ണ​മെ​ന്ന് പ​രി​പാ​ടി​യി​ൽ അ​ധ്യ​ക്ഷ​ത വ​ഹി​ച്ച മ​ന്ത്രി ഒ.​ആ​ർ. കേ​ളു പ​റ​ഞ്ഞു.

2210 ച​തു​ര​ശ്ര മീ​റ്റ​ർ വി​സ്തീ​ർ​ണ​ത്തി​ൽ നി​ർ​മി​ക്കു​ന്ന പു​തി​യ കെ​ട്ടി​ട​ത്തി​ൽ റീ​സ​ർ​വേ ഓ​ഫീ​സ്, ലോ​ട്ട​റി സ​ബ് ഓ​ഫീ​സ്, ഡി​സ്ട്രി​ക്ട് സ്റ്റാ​ന്പ് ഓ​ഫീ​സ്, താ​ലൂ​ക്ക് ഓ​ഫീ​സ് എ​ന്നി​വ​യ്ക്കൊ​പ്പം ടോ​യ് ലെ​റ്റ് സൗ​ക​ര്യ​ങ്ങ​ൾ, റാ​ന്പ്, ലി​ഫ്റ്റ് എ​ന്നി​വ​യു​മു​ണ്ടാ​കും. ജി​ല്ലാ ക​ള​ക്ട​ർ ഡി.​ആ​ർ. മേ​ഘ​ശ്രീ, മാ​ന​ന്ത​വാ​ടി ത​ഹ​സി​ൽ​ദാ​ർ പി.​യു. സി​ത്താ​ര, മാ​ന​ന്ത​വാ​ടി ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ജ​സ്റ്റി​ൻ ബേ​ബി, രാ​ഷ്ട്രീ​യ പാ​ർ​ട്ടി പ്ര​തി​നി​ധി​ക​ൾ, പൊ​തു​ജ​ന​ങ്ങ​ൾ എ​ന്നി​വ​ർ പ​രി​പാ​ടി​യി​ൽ പ​ങ്കെ​ടു​ത്തു

Latest News

Up